ലോകക്കപ്പിന് മുന്നേ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം..
ലോകക്കപ്പിന് മുന്നേ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം..
ഇന്ത്യ പാകിസ്ഥാൻ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വൈരമാണ്. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ വൈകാരികമായ പ്രശ്നങ്ങൾ പലയിടത്തും ഉണ്ടാകാറുണ്ട്. എന്നാൽ കുറെ നാളുകളായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു പരമ്പര നടന്നിട്ട്. അത് കൊണ്ട് തന്നെ ഇരു ടീമുകളും ഏറ്റുമുട്ടുന്നത് കൂടുതലായും ഐ സി സി ടൂർണമെന്റുകളിലായിരിക്കും.അല്ലെങ്കിൽ ഏഷ്യ കപ്പിലായിരിക്കും.
ഇപ്പോൾ അത്തരത്തിലുള്ള ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. ലോകകപ്പിന് മുന്നേ നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്ഥാൻ പരസ്പരം ഏറ്റുമുട്ടും. മൂന്നു ഘട്ടങ്ങളിലായി 13 മത്സരങ്ങളാണ് ഏഷ്യ കപ്പിന് ഉണ്ടാവുക. ഗ്രൂപ്പ് സ്റ്റേജ്, സൂപ്പർ ഫോർ, ഫൈനൽ എന്നിവയാണ് ഈ റൗണ്ടുകൾ.
ഇതിൽ ഗ്രൂപ്പ് എ യിലാണ് ഇന്ത്യയും പാകിസ്ഥാനും. ക്വാളിഫീർ കളിച്ച വരുന്ന ഒരു ടീമും ഈ ഗ്രൂപ്പിലേക്കെത്തും.ഗ്രൂപ്പ് ബി യിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നിവരാണ്.സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് നടക്കുക. ലോകകപ്പ് ഒക്ടോബറിലും. ഈ തവണ ഏകദിന ഫോർമാറ്റിലാണ് ഏഷ്യ കപ്പ് നടത്തുക. നിലവിൽ ശ്രീലങ്കയാണ് ഏഷ്യൻ ചാമ്പ്യന്മാർ. ഏകദിന ഫോർമാറ്റിൽ അവസാനമായി ഏഷ്യ കപ്പ് നടന്നത് 2018 ലാണ്. അന്ന് ഇന്ത്യയാണ് ടൂർണമെന്റ് വിജയിച്ചത്.
കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page